എളേറ്റിൽ: കേരള മാപ്പിള കലാ അക്കാദമി കൊടുവള്ളി ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ എളേറ്റിൽ വട്ടോളിയിൽ ലൈവ് പാട്ട് പരിശീലന പരിപാടി ആരംഭിച്ചു. അബ്ദുറഹ്മാൻ കൊടുവള്ളിയുടെ അധ്യക്ഷതയിൽ ഫൈസൽ എളേറ്റിൽ ഉദ്‌ഘാടനം ചെയ്തു.
അക്കാദമി ജില്ലാ സെക്രെട്ടറി അഷ്‌റഫ് ടി കൊടുവള്ളി, എൻ കെ അഹമ്മദ് മാസ്റ്റർ, യസീദ് മേപ്പള്ളി, കാസിം പടനിലം പ്രസംഗിച്ചു. മോയിൻ കുട്ടി വൈദ്യർ സ്മാരകത്തിന്റെ അധ്യാപകരായ കെ സി സലാം മാസ്റ്റർ (ഹാർമോണിയം ), പി പി അഷ്‌റഫ് (കീ ബോർഡ് ) പി പി ഫൈസൽ എളേറ്റിൽ (ടൈമിംഗ് ), എ കെ ഫൈസൽ, ഖാലിദ് എളേറ്റിൽ, ഉസ്മാൻ ചേമ്പ്ര പ്രോഗ്രാമുകൾക്ക് നേതൃത്വവും നൽകി.
Tags:
ELETTIL NEWS