Trending

മാധ്യമ പ്രവർത്തനം കേവലം തൊഴിലല്ല, ഉത്തരവാദിത്വം: ഐ.ആർ.എം.യു

ഫറോക്ക്: മാധ്യമപ്രവർത്തനം കേവലം ഒരു തൊഴിൽ മാത്രമല്ലെന്നും, സമൂഹത്തോടുള്ള വലിയൊരു ഉത്തരവാദിത്വമാണെന്നും ഇന്ത്യൻ റിപ്പോർട്ടേഴ്സ് & മീഡിയ പേഴ്സൺസ് യൂണിയൻ (IRMU) ഫറോക്ക് മേഖലാ കൺവെൻഷൻ അഭിപ്രായപ്പെട്ടു. 

ഫറോക്ക് പേട്ടയിൽ സംഘടിപ്പിച്ച കൺവെൻഷൻ്റെ ഉദ്ഘാടനവും, അംഗങ്ങൾക്കുള്ള ഐഡി കാർഡ് വിതരണവും ഫറോക്ക് മുനിസിപ്പൽ കൗൺസിലർ ഷാജി പറശ്ശേരി  നിർവഹിച്ചു. കമലേഷ് കടലുണ്ടി അധ്യക്ഷത വഹിച്ച ചടങ്ങിൽ അംജത്ത് എസ്.പി., ജംഷിദ് മേലത്ത്, സിദ്ധിഖ് വൈദ്യരങ്ങാടി, റസാഖ് ഗുഡ്ഷോട്ട് എന്നിവർ സംസാരിച്ചു. 

മാറുന്ന കാലഘട്ടത്തിൽ വാർത്തകളുടെ വിശ്വാസ്യത നിലനിർത്തേണ്ടത് പ്രധാനമാണെന്നും, ജനാധിപത്യം കാത്തുസൂക്ഷിക്കുന്നതിൽ മാധ്യമപ്രവർത്തകർക്കുള്ള പങ്ക് വലുതാണെന്നും യോഗം കൂട്ടിച്ചേർത്തു.

2026-27 വർഷത്തെ ഭാരവാഹികളായി പ്രസിഡൻ്റ് കമലേഷ് കടലുണ്ടി, സെക്രട്ടറി സിദ്ധിഖ് വൈദ്യരങ്ങാടി, വൈസ് പ്രസിഡന്റുമാർ. റിയാസ് പുളിയഞ്ചാലി, റസാഖ് ഗുഡ്ഷോട്ട്.
ജോയിന്റ് സെക്രട്ടറിമാർ. പ്രജീഷ് മണ്ണൂർ, തൗഫീഖ് പനാമ.  ട്രഷറർ ജംഷിദ് മേലത്ത് എന്നിവരെ തിരഞ്ഞെടുത്തു.
Previous Post Next Post
3/TECH/col-right