കിഴക്കോത്ത് : കച്ചേരിമുക്ക് അങ്ങാടിയിൽ സന്നദ്ധ സംഘടനകളുടെയും ഹരിത കർമ സേനയുടെയും നേതൃത്വത്തിൽ മഴകാല പൂർവ ശുചീകരണം സംഘടിപ്പിച്ചു.
കിഴക്കോത്ത് ഗ്രാമ പഞ്ചായത്ത് ക്ഷേമ കാര്യാ സ്റ്റാറ്റിങ്ങ് കമ്മറ്റി ചെയ്യർപേയ്സൻ ഹൈറുനിസ അൻവർ ഉദ്ഘാടനം നിർവഹിച്ചു. സിൻസിയർ പബ്ലിക് ലൈബ്രറി സെക്രട്ടറി കമറുൽ ഹക്കീം അധ്യക്ഷത വഹിച്ചു.
ഹരിത കർമ സേന പഞ്ചായത്ത് കോർഡിനേറ്റർ എസ് ശരണ്യ, സി കെ മുഹമ്മദ് , സി കെ അൻവർ , സിദീഖ് മലബാരി, കെ കെ പ്രമോദ് ദാസ് എന്നിവർ നേതൃത്വം നൽകി.
കിഴക്കോത്ത് വില്ലേജ് ഓഫീസിന്റെ കൊമ്പോണ്ടിൽ കൂട്ടിയിട്ട മാലിന്യങ്ങൾ എടുത്ത് മാറ്റാൻ ജില്ലാ കളക്ടർക്ക് പരാതി നൽകാൻ തീരുമാനിച്ചു.
Tags:
KODUVALLY