Trending

ജില്ലയിൽ ഹജ്ജ് സാങ്കേതിക പരിശീലന ക്ലാസുകൾ സമാപിച്ചു.

കോഴിക്കോട് : ഈ വർഷത്തെ പരിശുദ്ധ ഹജ്ജ് കർമ്മത്തിന് സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കീഴിൽ യാത്ര പുറപ്പെടുന്ന ഹാജിമാർക്കുള്ള മൂന്നാം ഘട്ട ഹജ്ജ് സാങ്കേതിക പരിശീലന ക്ലാസുകൾ കോഴിക്കോട് ജില്ലയിൽ സമാപിച്ചു .

സമാപന ക്ലാസ്സിന്റെ ഉദ്ഘാടനം അരീക്കാട് അൻസാറുൽ ഇസ്ലാം മദ്രസ ഓഡിറ്റോറിയത്തിൽ കോഴിക്കോട് കോർപ്പറേഷൻ പ്രതിപക്ഷ നേതാവ് സയ്യിദ് ഷമീൽ തങ്ങൾ നിർവഹിച്ചു . സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ നോഡൽ ഓഫീസർ പി കെ അസൈൻ അധ്യക്ഷത വഹിച്ചു.

കോഴിക്കോട് നോർത്ത് , സൗത്ത് നിയോജക മണ്ഡലങ്ങളിൽ നിന്നുള്ള ഹജ്ജ് തീർത്ഥാടകർ പങ്കെടുത്ത പരിശീലന ക്ലാസിന് ജില്ലാ ഹജ്ജ് ട്രെയിനിങ് ഓർഗനൈസർ നൗഫൽ മങ്ങാട് നേതൃത്വം നൽകി

ഹാജിമാർക്കുള്ള ഹെൽത്ത് കാർഡ് , ലഗേജ് സ്റ്റിക്കർ , മഫ്ത സ്റ്റിക്കർ എന്നിവ പരിപാടിയിൽ വിതരണം ചെയ്തു.സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ കീഴിൽ കേരളത്തിൽ നിന്നുള്ള ആദ്യ ഹജ്ജ് വിമാനം ഈ മാസം 30 ന് നെടുമ്പാശ്ശേരിയിൽ നിന്ന് പുറപ്പെടും.

 ടി അബ്ദുൽ സലീം സ്വാഗതവും,  കെ മൊയ്‌തീൻ കോയ നന്ദിയും രേഖപ്പെടുത്തി.
Previous Post Next Post
3/TECH/col-right