Trending

ഡയപ്പർ വിതരണം നടത്തി.

കിഴക്കോത്ത് പഞ്ചായത്തിന്റെ കീഴിലുള്ള പൊതുവിദ്യാലയങ്ങളിൽ പഠിക്കുന്ന കിടപ്പിലായ 11 കുട്ടികൾക്കുള്ള ഡയപ്പർ വിതരണം  ജിഎച്ച്എസ്എസ് പന്നൂർ സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച്  പഞ്ചായത്ത്‌ പ്രസിഡന്റ്‌ സാജിദത്ത് സി കെ ഉദ്ഘാടനം ചെയ്തു .കൊടുവള്ളി BPC വി.എം മെഹറലി  മുഖ്യപ്രഭാഷണം നടത്തി . BRC ട്രൈയ്നെർ ഷൈജ സ്വാഗത ഭാഷണം നടത്തി.  

പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ വി. കെ അബ്ദുറഹിമാൻ അധ്യക്ഷത വഹിച്ചു. AEO കാദർ സർ, പന്നൂർ ഈസ്റ്റ്‌ എ. എം. എൽ. പി സ്കൂൾ പ്രധാന അധ്യാപക റംല കാപ്പൻ, വികസന കാര്യസ്റ്റാൻഡിങ് ചെയർമാൻ വഹീദ, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ ജസ്‌ന, പഞ്ചായത്ത്‌ മെമ്പർ നസ്രി തുടങ്ങിയവർ സംസാരിച്ചു. ചടങ്ങിൽ BRC യിലെ സ്പെഷ്യൽ എഡ്യൂക്കേറ്റർസ്, സി ആർ സി സി അജന്യ രാജ്, വിവിധ സ്കൂളുകളിലെ പ്രധാന അധ്യാപകർ, അധ്യാപകർ , എന്നിവർ പങ്കെടുത്തു. സ്പെഷ്യൽ എ ഡ്യൂകേറ്റർ ലിനി പിഎം  ചടങ്ങിന് നന്ദി അറിയിച്ചു.
Previous Post Next Post
3/TECH/col-right