എളേറ്റിൽ :SDPI കിഴക്കോത്ത് പഞ്ചായത്ത് പ്രവർത്തക സംഗമവും ഷഹീദ് കെ എസ് ഷാൻ അനുസ്മരണവും എളേറ്റിൽ വ്യാപാര ഭവൻ ഓഡിറ്റോറിയത്തിൽ നടന്നു.SDPI പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് റസാഖ് കൊന്തളത്ത് അധ്യക്ഷത വഹിച്ചു. മണ്ഡലം ട്രഷറർ പി പി സലാം ഉദ് ഘാടനം ചെയ്‌തു.റസാഖ് കാരന്തൂർ ഷാൻ അനുസ്മരണ പ്രഭാഷണം നടത്തി.
വഖഫ് ഭൂമി കൈയേറ്റക്കാർക്ക് വേണ്ടി ആർ എസ് എസ് സ്പോൺസർ ചെയ്ത് കാസ നടപ്പാക്കുന്ന മുനമ്പം സമരത്തിൽ ക്രിസംഘി നേതാക്കന്മാരുടെ തോളിൽ കയ്യിട്ടു നടന്ന് ദൈവീക സ്വത്തുക്കളിൽ പോലും കേവലം വോട്ടിനു വേണ്ടി വിട്ടു വീഴ്ച ചെയ്യാൻ മുസ്ലിം ലീഗ് പോലുള്ള പാർട്ടികൾ തയ്യാറാവുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഇത്തരം അഡ്ജസ്റ്റ്മെന്റുകൾക്ക് തയ്യാറാകാതെ ഫാഷിസ്റ്റ് ഭീകരതക്കെതിരെ നിലയുറപ്പിച്ചത് കൊണ്ടാണ് ഷാൻ രക്തസാക്ഷ്യം സഹിക്കേണ്ടി വന്നതെന്ന് അദ്ദേഹം പറഞ്ഞു.
എം ഫാം GPAD അഖിലേന്ത്യ എൻട്രൻസ് പരീക്ഷയിൽ ഏഴാം റാങ്ക് നേടിയ മാളിയേക്കൽ നിഹാലയെയും, AITT STATE ടോപ്പർഎം. കെ.റഹ്ദിൽ റഹ്മാനെയും പരിപാടിയിൽ മെമെന്റോ നൽകി ആദരിച്ചു.
കൊടുവള്ളി മണ്ഡലം സെക്രട്ടറി ആർ സി സുബൈർ, SDTU ഏരിയ സെക്രട്ടറി റഹീം പരപ്പാറ എന്നിവർ സംസാരിച്ചു .
സെക്രട്ടറി മോൻട്ടി അബൂബക്കർ സ്വാഗതവും എം കെ സമദ് നന്ദിയും പറഞ്ഞു.
Tags:
ELETTIL NEWS