Trending

മുസ്‌ലിം ലീഗ് നേതാവും മുൻ മന്ത്രിയുമായിരുന്ന കുട്ടി അഹമ്മദ് കുട്ടി സാഹിബ് അന്തരിച്ചു.

മുസ്‌ലിം ലീഗ് നേതാവും മുൻ മന്ത്രിയുമായിരുന്ന കുട്ടി അഹമ്മദ് കുട്ടി സാഹിബ് (70) അന്തരിച്ചു.മുന്‍ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയും മുസ്‌ലിം ലീഗ് മുന്‍ സംസ്ഥാന വൈസ് പ്രസിഡണ്ടും ഇപ്പോള്‍ മുസ്‌ലിം ലീഗ് സംസ്ഥാന എക്‌സിക്യൂട്ടീവ് മെമ്പര്‍ കൂടിയാണ് അദ്ദേഹം. 

താനൂര്‍ പഞ്ചായത്ത് പ്രസിഡണ്ട്, മലപ്പുറം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ടായും സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട് .അദ്ദേഹം നിയമസഭയിലേക്ക് താനൂരില്‍ നിന്ന് ഒരു പ്രാവശ്യവും തിരൂരങ്ങാടിയില്‍ നിന്ന് രണ്ട് പ്രാവശ്യവും വിജയിച്ചിട്ടുണ്ട്.

2004ലെ ഉമ്മൻ ചാണ്ടി മന്ത്രിസഭയിൽ തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രിയായിരുന്നു. 1992ലെ ഉപതെരഞ്ഞെടുപ്പിൽ താനൂരിൽ നിന്നും 1996ലും 2001ൽ തിരൂരങ്ങാടിയിൽ നിന്നുമാണ് കുട്ടി അഹമ്മദ് കുട്ടി എം.എൽ.എ ആയത്.

എസ്.ടി.യു മലപ്പുറം ജില്ലാ പ്രസിഡന്റ്, തിരൂർ എം.എസ്.എം പോളിടെക്‌നിക് ഗവേർണിങ് ബോഡി ചെയർമാൻ തുടങ്ങിയ പദവികളും വഹിച്ചിട്ടുണ്ട്
Previous Post Next Post
3/TECH/col-right