കൊടുവള്ളി :കുട്ടികളുടെ കൂട്ടായ്മയിൽ ആവേശം നിറച്ച് ഏകദിന ഫുട്ബോൾ ടൂർണ്ണമെന്റ്.നഗരസഭയിലെ വാവാട് രണ്ടാം ഡിവിഷനിലെ കുട്ടികൾ നേതൃത്വം കൊടുക്കുന്ന കൂട്ടായ്മയായ കുട്ടി കൂട്ടത്തിന്റെ നേതൃത്വത്തിലാണ് ഏകദിന ഫുട്ബോൾ ടൂർണ്ണമെന്റ് സംഘടിപ്പിച്ചത്. സമീപ പ്രദേശങ്ങളിലെ എൽ ഡോർഡോ , റെഡോക്സ് , എമറാൾഡ്, റെക്കാഡിയൻസ്, ടെസ്ക്കോസ്, ഫാൽക്കൺ തുടങ്ങി ആറ് ടീമുകളിലെ കുട്ടിത്താരങ്ങളാണ് ബൂട്ടണിഞ്ഞത്.
മാസത്തോളമായി നടന്ന് വന്ന പ്രചാരണങ്ങൾക്കൊടുവിൽ നടന്ന ടൂർണ്ണമെന്റ് കുട്ടികളാൾ സംഘാടന മികവ് കൊണ്ടും ശ്രദ്ധേയമായി. വി.ടി.മുഹമ്മദ് ഹാദി , മുഹമ്മദ് അഷ്ഫാൻ, മുഹമ്മദ് സിനാൻ , കെ.സി.അബ്ദുൽ ഗഫാർ , കെ.പി.സയാൻ , മുഹമ്മദ് ഹനീൻ എന്നിവരുടെ നേതൃത്വത്തിലാണ് സംഘാടനം നടന്നത്. വളർന്ന് വരുന്ന കുട്ടികളായ ഞങ്ങൾക്ക് കളിക്കാനും സ്വന്തമായി പരിശീലനത്തിനും നാട്ടിൽ ഒരു കളിസ്ഥലം ഒരുക്കി നൽകണമെന്നാണ് കുട്ടികളുടെ ആവശ്യം. വാവാടും പരിസര പ്രദേശങ്ങളിലും പൊതു മൈതാനം ഇല്ലാത്തതിനാൽ കളികൾ കുട്ടികൾക്ക് അന്യമാണ്.
ടൂർണ്ണമെന്റ് മൗണ്ടനീയറിങ്ങ് അസോസിയേഷൻ മുൻ ജില്ലാ പ്രസിഡന്റും, കലാ സാംസ്കാരിക പ്രവർത്തകനുമായ അഷ്റഫ് വാവാട് ഉദ്ഘാടനം ചെയ്തു.മത്സരത്തിൽറെഡോക്സ് വിജയികളായി.വിജയികൾ നഗരസഭ കൗൺസിലർ പി.വി. ബഷീർ ട്രോഫികളും ക്യാഷ് അവാർഡും സമ്മാനിച്ചു.കെ.ജലീൽ സംബന്ധിച്ചു.
Tags:
SPORTS