Trending

കിഡ്‌നി രോഗ നിർണ്ണയ ക്യാമ്പ് നടത്തി

എളേറ്റിൽ:ഹരിത കോക്കനട്ട് ഓയിൽ പൂക്കോടിന്റെയും, ഒത്താശ റസിഡൻസ് അസോസിയേഷന്റെയും സംയുക്ത ആഭിമുഖ്യത്തിൽ കിഡ്നി രോഗ നിർണ്ണയ ക്യാമ്പും,ബോധവൽക്കരണ ക്ലാസ്സും സംഘടിപ്പിച്ചു. കോഴിക്കോട് ജില്ലാ മുസ്ലിം ലീഗ് പ്രസിഡണ്ട് എം എ റസാഖ് മാസ്റ്റർ കേമ്പ് ഉദ്ഘാടനം ചെയ്തു. ശിഹാബ് തങ്ങൾ ഡയാലിസിസ്‌ സെന്റർ മാനേജർ ജബ്ബാർ ഹാജി മുഖ്യപ്രഭാഷണം നടത്തി.

കിഴക്കോത്ത് ഗ്രാമ പഞ്ചായത്ത് മെമ്പർ റസിന ടീച്ചർ പൂക്കോട്ട് , സജി ലൂക്കോസ് കട്ടിപ്പാറ, സിടി ഭരതൻ മാസ്റ്റർ, എൻസി ഉസ്സയിൻ മാസ്റ്റർ, പി സുധാകരൻ. എം കെ മുഹമ്മദ് അബ്ദുറഹ്മാൻ , പിടി നാസർ .. എന്നിവർ സംസാരിച്ചു. അയ്യൂബ് പൂക്കോട്ട് റഷീദ് കെ പി , മുജിബ് സി സി, ഫാത്തിമ ടീച്ചർ കിഴക്കെ ച്ചാലിൽ, ഖാലിദ് എം കെ,സൗദ പിടി ,.. മുജീബ് സി സി, .  റഷീദ് ടി, കെ സി , സമദ് കെ സി , റസാക്ക് പിടി , നിഹാൽ പൂക്കോട്, സമദ് പിടി എന്നിവർ നേതൃത്വം നൽകി.

സി സി മുഹമ്മദ് അധക്ഷത വഹിച്ച ചടങ്ങിൽ ഇസ്ഹാഖ് മാസ്റ്റർ സ്വാഗതവും തമ്മിസ് അഹമ്മദ് നന്ദിയും പറഞ്ഞു. മൂന്നോറോളം പേർ കേമ്പിൽ പങ്കെടുത്തു. പ്രശസ്ത കൗൺസിലർ മൂസാ ഖാലിദ് ബോധവൽകരണ ക്ലാസ്സുകൾക്ക് നേതൃത്വം നൽകി.
Previous Post Next Post
3/TECH/col-right