കരിപ്പൂർ: ഹജ്ജ് 2023 നുള്ള അപേക്ഷ സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര ഹജ്ജ് കമ്മിറ്റി ഓഫീസില്‍ നിന്നും ഇതുവരെ അറിയിപ്പൊന്നും ലഭിച്ചിട്ടില്ലെന്ന് സംസ്ഥാന ഹജ്ജ് കമ്മിറ്റി ഓഫീസില്‍ നിന്നും അറിയിച്ചു.
ഹജ്ജ് അപേക്ഷാ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളും നോട്ടിഫിക്കേഷനും കേന്ദ്ര ഹജ്ജ് കമ്മിറ്റി ഓഫീസില്‍ നിന്നും ലഭിക്കുന്ന മുറക്ക് മാത്രമെ ഈ വര്‍ഷത്തെ ഹജ്ജ് അപേക്ഷകള്‍ സ്വീകരിച്ചു തുടങ്ങുകയുള്ളൂ. അപേക്ഷകര്‍ക്ക് ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ യഥാസമയം സംസ്ഥാന ഹജ്ജ് കമ്മിറ്റി ഒഫീസ് മുഖേനയും ഹജ്ജ് കമ്മിറ്റിയുടെ ഔദ്യോഗിക ഹജ്ജ് ട്രൈനര്‍മാര്‍ മുഖേനയും ലഭ്യമാക്കുന്നതാണ്.
ഒഫീസ് ഫോണ്‍ നമ്പര്‍:
0483-2710717
0483-2717572
Tags:
KERALA