Trending

ലഹരിക്കെതിരെ സൈക്കിൾ റാലിയുമായി കുട്ടി പോലീസ്.

എളേറ്റിൽ :”നാളത്തെ കേരളം ലഹരിവിമുക്ത നവ കേരളം “ജനജാഗ്രത ലഹരി വിരുദ്ധ ക്യാമ്പയിന്റെ എം ജെ ഹയർ സെക്കണ്ടറി സ്കൂളിന്റെ സ്റ്റുഡന്റ് പോലീസ് കേഡറ്റ് യൂണിറ്റിന്റെയും വലിയ പറമ്പ് സഹകരണ  ബാങ്കിന്റെയും സംയുക്താഭിമുഖ്യത്തിൽ സൈക്കിൾ റാലി നടത്തി .റാലി കൊടുവള്ളി സർക്കിൾ ഇൻസ്‌പെക്ടർ കെ ചന്ദ്രമോഹൻ ഫ്ലാഗ് ഓഫ് ചെയ്തു .ഹെഡ്മിസ്ട്രസ് എ നിഷ ടീച്ചർ അധ്യക്ഷത വഹിച്ചു .

വാർഡ് മെമ്പർ കെ മുഹമ്മദലി,വലിയ പറമ്പ് സഹകരണ ബാങ്ക് പ്രസിഡന്റ് പി ടി കരീം , മിനി ജെ, പി ഇസ്മായിൽ , ഫസൽ കൊടുവള്ളി ,മുഹ്തസിൻ എന്നിവർ സംസാരിച്ചു .ശരീഫ് എം പി സ്വാഗതവും ഇൻസാഫ് ആയഞ്ചേരി നന്ദിയും പറഞ്ഞു .വാടിക്കൽ,പരപ്പൻപൊയിൽ ,താമരശ്ശേരി , കൊരങ്ങാട്, പൂനൂർ എന്നിവിടങ്ങളിലെ സ്വീകരണ കേന്ദ്രങ്ങളിൽ താമരശ്ശേരി ഗ്രാമപഞ്ചായത് സ്റ്റാന്റിങ് കമ്മിറ്റി ചെയർമാന്മാരായ എം ടി അയ്യൂബ് ഖാൻ ,എ അരവിന്ദൻ ,എസ് പി സി അസിസ്റ്റന്റ് നോഡൽ ഓഫീസർ പുഷ്പരാജ് ,സമദ് ഹാജി , മുനവർ അബൂബക്കർ ,എസ് പി സി കേഡറ്റുകളായ അമൻ ഹാദി , റാസൽ എന്നിവർ സംസാരിച്ചു.
Previous Post Next Post
3/TECH/col-right