Trending

പൂനൂർ മേഖല നബി സ്നേഹ റാലി ഇന്ന് വൈകിട്ട്.

പൂനൂർ:പ്രവാചക ജന്മദിനത്തോടനുബന്ധിച്ച്  പൂനൂർ സുന്നി കോ-ഓർഡിനേഷൻ കമ്മിറ്റി അണിയിച്ചൊരുക്കുന്ന നബി സ്നേഹ റാലി ഇന്ന് വൈകിട്ട് 4 മണിക്ക്  പൂനൂരിൽ നടക്കും .

പൂനൂർ മർകസ് ഗാർഡൻ പരിസരത്തു നിന്നും ദഫ് , സ്‌കൗട്ട് സംഘങ്ങളുടെ അകമ്പടിയോടെ ആരംഭിക്കുന്ന റാലി വൈകിട്ട് 6 മണിയോടെ പൂനൂരങ്ങാടിയിൽ സമാപിക്കും.അവേലത്ത് സാദാത്തീങ്ങളും പണ്ഡിതരും റാലിക്ക് നേതൃത്വം നൽകും .

Previous Post Next Post
3/TECH/col-right