വിദ്യാർത്ഥികൾ ആരോഗ്യ സംരക്ഷണത്തിന് പ്രാമുഖ്യം നൽകണം:നജീബ് കാന്തപുരം - Elettil Online
Nature

Breaking

Home Top Ad

Royal Narikkuni

Post Top Ad

Join Whatsapp Group

Monday, 14 October 2019

വിദ്യാർത്ഥികൾ ആരോഗ്യ സംരക്ഷണത്തിന് പ്രാമുഖ്യം നൽകണം:നജീബ് കാന്തപുരം

മടവൂർ : കമ്പ്യൂട്ടറിനും, മൊബൈൽ ഫോണിനും അടിമപ്പെട്ടു സ്വയം നശിക്കുന്നതിനുപകരം കായിക രംഗത്തിനു കൂടുതൽ പ്രാധാന്യം നൽകി ആരോഗ്യകാര്യത്തിൽ ശ്രദ്ധ പതിപ്പിക്കണമെന്നു നജീബ് കാന്തപുരം ആവശ്യപ്പെട്ടു. ഉപദേശങ്ങളോ, നിർദ്ദേശങ്ങളോ കേൾക്കാനോ, അംഗീകരിക്കാനോ കൂട്ടാക്കാത്ത നവയൗവ്വനം  അപകടകരമായ രീതിയിലാണ് പോയിക്കൊണ്ടിരിക്കുന്നതെന്നും അദ്ദേഹം ഓർമപ്പെടുത്തി.


എം എസ് എഫ് മുട്ടാഞ്ചേരി ടൗൺ കമ്മറ്റിയും,  മലബാർ കണ്ണാശുപത്രി കോഴിക്കോടും സംയുക്ത ആഭിമുഖ്യത്തിൽ നടത്തിയ  നേത്രപരിശോധന ക്യാമ്പ് ഉദ്ഘാടനം നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ടൗൺ എം.എസ്. എഫ്  പ്രസിഡന്റ് അർഷദ് അമീൻ അദ്ധ്യക്ഷത വഹിച്ചു.  


മുസ്ലിം ലീഗ് മണ്ഡലം  സെക്രട്ടറി കെ.പി മുഹമ്മദൻസ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ടി അലിയ്യി മാസ്റ്റർ, മണ്ഡലം യൂത്ത് ലീഗ് വൈ പ്രസിഡന്റ് ഒ.കെ ഇസ്മായിൽ, ടൗൺ മുസ്ലിം ലീഗ് പ്രസിഡന്റ് കെ കെ അബ്ദുൽ അസീസ് ,ടൗൺ യൂത്ത് ലീഗ് ജനറൽ സെക്രട്ടറി മിൻഹാജ് കെ കെ , അഡ്വക്കറ്റ് മുസ്തഫ , ടൗൺ എം.എസ്. എഫ്  വർക്കിങ് സെക്രട്ടറി  ഷാനിൽവർജീസ്, സെക്രട്ടറി  ആദിൽ ബാബു, യൂത്ത്ലീഗ്  സെക്രട്ടറി    ഷഫീഖ്, തുടങ്ങിയവർ സംബന്ധിച്ചു.

ടൗൺ എം എസ് എഫ് ജനറൽ സെക്രട്ടറി ആഷിഫ് നിഹാൽ സ്വാഗതവും, ട്രഷറർ അജൂബ് എൻ സി നന്ദിയും പറഞ്ഞു.

No comments:

Post a Comment

Post Bottom Ad

Nature