Trending

ELETTIL ONLINE MORNING NEWS 03-09-2018

ELETTIL ONLINE MORNING NEWS 03-09-2018
തിങ്കൾ

🅾 *ഒടുവില്‍ നിവേദനങ്ങളും അപേക്ഷകളും ഫലം കണ്ടു; കെഎസ്‌ആര്‍ടിസിയില്‍ ബോണസ് വിതരണത്തിന് പണം അനുവദിച്ച്‌ സര്‍ക്കാര്‍; വൈകിയാണെങ്കിലും ബോണസ് ലഭിക്കുന്ന ആശ്വാസത്തില്‍ ജീവനക്കാര്‍; ബോണസ് ലഭിക്കുക 21000ല്‍ താഴെ  ശമ്പളം ലഭിക്കുന്നവര്‍ക്ക്; പ്രതിസന്ധികള്‍ക്കിടയിലും ബോണസ് നല്‍കാന്‍ കഴിഞ്ഞ സന്തോഷത്തില്‍ തച്ചങ്കരിയും.*


🅾 *അതിരപ്പിള്ളിയില്‍ അണക്കെട്ടു പണിയണം; അഭിപ്രായം ആവര്‍ത്തിച്ച്‌ എംഎം മണി*


🅾 *ദുരിതാശ്വാസ  ക്യാമ്പിൽ  പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച പ്രതി അറസ്റ്റില്‍. തൃശൂർ അന്തിക്കാട്‌ പോലീസ്‌ ആണ്‌ കല്ലിടവഴി തെറ്റിയിൽ വീട്ടിൽ രാധാകൃഷ്ണനെ (46) അറസ്റ്റ്‌ ചെയ്തത്‌. പുത്തൻ പീടിക സ്കൂളിന്റെ മൂത്രപ്പുരയിൽ വച്ച്‌ ആണ്‌ ഇയാൾ കുട്ടിയെ പീഡനത്തിനിരയാക്കിയത്‌*


🅾 *കെപിസിസിയുടെ മഹാശുചീകരണ ദിവസം  ഇന്ന് ; അഞ്ച്‌ ജില്ലകളിലെ പ്രവർത്തകർ ശുചീകരണത്തിൽ പങ്കെടുക്കും. കുട്ടനാടിനെ നമുക്ക് ഒറ്റകെട്ടായി വീണ്ടെടുക്കാമെന്ന് ചെന്നിത്തല*


🅾 *തിരുവനന്തപുരം എസ്‌ എ ടി ആശുപത്രിയിൽ കുട്ടികള്‍ക്ക് മാത്രമായുള്ള ആദ്യ കാത്ത് ലാബ് പ്രവര്‍ത്തനം ആരംഭിച്ചു.*


🅾 *ആദിവാസിയായ കോണ്‍ഗ്രസ് വനിത നേതാവിനെതിരെ ദുഷ്പ്രചരണവും അപമാനിക്കലും; പാലക്കാട് ഡിസിസി പ്രസിഡന്റിനെതിരെ പൊലീസില്‍ പരാതി നല്‍കി വനിത നേതാവ്; കേസെടുത്ത് അന്വേഷിക്കാന്‍ പൊലീസും.പാലക്കാട്‌ ഡി സി സി പ്രസിഡണ്ട്‌ ശ്രീകണ്ഠന്‌ എതിരെ ആണ്‌ അഗളി ആനക്കട്ടി സ്വദേശി ബിന്ദു പരാതി നൽകിയത്‌*


🅾 *അമേരിക്കയിൽ ചികിൽസക്കായി മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നലെ യാത്ര തിരിച്ചു. ദുബായ്‌ വഴിയുള്ള എമിറേറ്റ്സ്‌ വിമാനത്തിൽ ആണ്‌ മുഖ്യമന്ത്രി യാത്രയായത്‌. ചുമതലകൾ ഔദ്യോഗികമായി ആർക്കും കൈമാറിയിട്ടില്ല. മുതിർന്ന നേതാവ്‌ ഇ പി ജയരാജൻ മന്ത്രിസഭ യോഗങ്ങളിൽ അധ്യക്ഷത വഹിക്കും.പ്രോസ്റ്റേറ്റ്‌ സംബന്ദമായ അസുഖത്തിനാണ്‌ മുഖ്യമന്ത്രി ചികിൽസ തേടുന്നത്‌.*


🅾 *മുഖ്യമന്ത്രിയും 14 മന്ത്രിമാരും വിദേശത്തേക്ക്‌ പോകുന്നതോടെ സംസ്ഥാനത്തെ ദുരിതാശ്വാസം താളം തെറ്റുമെന്ന് കെ പി സി സി പ്രസിഡണ്ട്‌ എം എം ഹസൻ.പറഞ്ഞു.*


🅾 *ജലനിരപ്പ്‌ താഴ്‌ന്നതോടെ ചെറുതോണിയിലെ 2 ഷട്ടറുകൾ അടച്ചു. ഇപ്പോൾ ഒരു ഷട്ടർ മാത്രം 1.10 മീറ്റർ ഉയർത്തിയിട്ടുണ്ട്‌.*


🅾 *സംസ്ഥാനത്ത്‌ കുപ്പി വെള്ള വില 13 രൂപയാക്കുമെന്ന പ്രഖ്യാപനം വന്നിട്ട്‌ 4 മാസം . ഇത്‌ വരെ പദ്ധതി ൻസ്ടപ്പായിട്ടില്ല .*


🅾 *അഷ്ടമി രോഹിണി ദിനമായ ഇന്നലെ കണ്ണനെ കാണാൻ പതിനായിരങ്ങൾ ഗുരുവായൂർ എത്തി .*


🅾 *പെട്രോൾ വില വീണ്ടും കൂടി . ഇന്നലെ 32 പൈസയാണ്‌ കൂടിയത്‌ 81.19 ആണ്‌ ഇന്നലത്തെ കൊച്ചി വില.*


🅾 *ആറളം വന്യജീവി സങ്കേതത്തിന്റെ ഉള്‍വനത്തില്‍ ഉരുള്‍പ്പൊട്ടല്‍; ചീങ്കണ്ണിപ്പുഴ നിറഞ്ഞൊഴുകിയതോടെ സമീപവാസികള്‍ ഓടി രക്ഷപ്പെട്ടു; പൊലീസിന്റെ കര്യക്ഷമമായ പ്രവര്‍ത്തനത്തില്‍ അപകടം ഒഴിഞ്ഞു*


🅾 *പ്രളയ ദുരിതാശ്വാസ ഫണ്ട് പിരിക്കാന്‍ മന്ത്രിമാരും ഉദ്യോഗസ്ഥരും വിദേശ രാജ്യങ്ങളിലേക്ക് പോകുന്നതെന്തിന് ?  വിദേശത്ത് നിന്നുമുള്ള മലയാളികള്‍ സഹായിച്ചുകൊണ്ടേയിരിക്കുകയാണ് പിന്നെ എന്തിനാണ് ജനങ്ങളുടെ ചെലവില്‍ ഈ സര്‍ക്കീട്ട്? ' മന്ത്രിമാരുടെ വിദേശ സന്ദര്‍ശനത്തിനുള്ള തീരുമാനത്തെ രൂക്ഷമായി വിമര്‍ശിച്ച്‌ ജോയ് മാത്യു.*


🅾 *തട്ടിക്കൊണ്ട് പോകല്‍ നാടകം നടത്തിയ മീനുവിന് ഇപ്പോള്‍ ഭര്‍ത്താവുമില്ല കാമുകനുമില്ല! ചോദ്യം ചെയ്തപ്പോള്‍ പുറത്ത് വന്നത് കാമുകനൊപ്പം ചേര്‍ന്ന് മീനു ഉണ്ടാക്കിയ സിനിമസ്‌റ്റൈല്‍ തിരക്കഥ; മനസ്സില്ലാ മനസ്സോടെ ഒളിച്ചോടിയത് കാമുകന്‍ ആത്മഹത്യഭീഷണിമുഴക്കിയപ്പോള്‍; ഭര്‍ത്താവിനൊപ്പം പോയാല്‍ മതിയെന്ന് കരഞ്ഞുരകൊണ്ട് അപേക്ഷിച്ചെങ്കിലും സ്വീകരിക്കാന്‍ തയ്യാറാകാതെ മനു; തട്ടിക്കൊണ്ട് പോകല്‍ നാടകത്തിലെ നായിക ഇപ്പോള്‍ ആര്‍ക്കും വേണ്ടാതെ മഹിള മന്ദിരത്തില്‍.*


🅾 *ഈ മന്ത്രിസഭയ്ക്ക് ടാലന്റ് ഡെഫിസിറ്റ് ഉണ്ടെന്ന് ശത്രുക്കള്‍ പോലും പറയില്ല! അഭിമാനകരമല്ലാത്ത ഭരണപരിചയമുള്ളയാള്‍ക്ക് ചുമതല നല്‍കിയതിലെ ഔചിത്യക്കുറവ് സിപിഎമ്മിന് മനസ്സിലാകുന്നില്ലേ? ഞങ്ങടെ പാര്‍ട്ടി ഞങ്ങടെ സര്‍ക്കാര്‍ എന്നണെങ്കില്‍ ഒന്നും പറയാനില്ല; ഇ നിര്‍ണായക സമയത്ത് ഇപി ജയരാജന് ചുമതല നല്‍കിയതിനെ ചോദ്യം ചെയ്ത് വിടി ബല്‍റാം എംഎല്‍എയുടെ ഫേസ്‌ബുക്ക് പോസ്റ്റ്.*


🅾 *പതിനാല് മന്ത്രിമാരും ഉദ്യോഗസ്ഥരും വിദേശപര്യടനം നടത്തിയാല്‍ സംസ്ഥാനത്തെ പ്രളയ ദുരിതാശ്വാസം താളം തെറ്റും; മുഖ്യമന്ത്രിയുടെ യാത്ര ഒഴിവാക്കാന്‍ പറ്റാത്തത് ആണെങ്കില്‍ മന്ത്രിമാരുടെ യാത്ര അസമയത്തുള്ളത്'; മന്ത്രിമാരുടെ വിദേശയാത്ര മാറ്റിവെയ്ക്കണമെന്ന് പ്രസ്താവനയുമായി എം.എം ഹസന്‍.*


🅾 *മഹാപ്രളയത്തിന് പിന്നാലെ സംസ്ഥാനത്ത് എലിപ്പനി വ്യാപകമാകുന്നു; ഇതുവരെ രോഗം ബാധിച്ച്‌ മരിച്ചത് 18 പേര്‍; ഇന്ന് മാത്രം 9 പേര്‍ മരിച്ചപ്പോള്‍ രോഗം സ്ഥിരീകരിച്ചത് 33 പേര്‍ക്ക്; കാസര്‍ഗോഡ് ഒഴികെ എല്ലാ ജില്ലകളിലും കനത്ത ജാഗ്രതാ നിര്‍ദ്ദേശം; ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ മുന്‍കരുതലുകള്‍ ഉറപ്പ് വരുത്തണമെന്ന് നിര്‍ദ്ദേശിച്ച്‌ ആരോഗ്യ വകുപ്പ്; അവശ്യ മരുന്നുകളും മുന്‍കരുതല്‍ കിറ്റും ഉടന്‍ വിതരണം ചെയ്യും; പ്രളയത്തിന് പിന്നാലെ രോഗക്കിടക്കയില്‍ കേരളം.*


🅾 *ഹൈറേഞ്ച് സംരക്ഷണ സമിതി ഡയറക്ടർ ഫാദർ സെബാസ്ത്യൻ കൊച്ചുപുരയുടെ പേരില്‍ ദുരിതാശ്വാസത്തിന് പ്രത്യേകം അക്കൗണ്ട്; പരാതി നല്‍കിയ യൂത്ത് കോണ്‍ഗ്രസ് നേതാവിന് പിന്തുണയേറുന്നു; സെബിന്‍ എബ്രഹാമിനെ ഡിസിസി പുറത്താക്കിയതിനെതിരെ ഗ്രൂപ്പ് വ്യത്യാസമില്ലാതെ പ്രതിഷേധം; ഡിസിസി പ്രസിഡന്റിന്റെ തീരുമാനത്തില്‍ വിവാദം പുകയുന്നു*


🅾 *കറന്‍സി നോട്ടുകളിലൂടെ രോഗങ്ങള്‍ പരക്കുമോ; അന്വേഷണം ആവശ്യപ്പെട്ട് ധനകാര്യമന്ത്രിക്ക് കത്ത്; സര്‍ക്കാരും പാരാ മെഡിക്കല്‍ അസോസിയേഷനും അന്വേഷണം നടത്തണമെന്നും കത്തില്‍ ആവശ്യം.*


🅾 *പഴുതടച്ച്‌ എല്ലാം കണ്ടെത്തിയിട്ടും അറസ്റ്റിന് അനുമതി ലഭിച്ചില്ല; മെത്രാനെ രക്ഷിക്കാന്‍ ശ്രമിക്കാത്തതിനാല്‍ കടുത്ത വിമര്‍ശനവും സമ്മര്‍ദ്ദവും; സഹികെട്ട വൈക്കം ഡിവൈഎസ്‌പി സുബാഷ് അന്വേഷണ ചുമതലയില്‍ നിന്നും തന്നെ മാറ്റണമെന്ന് ആവശ്യപ്പെട്ട് കത്ത് നല്‍കി; പ്രതിസന്ധി മറികടക്കാന്‍ ഐജി ഇന്ന് കോട്ടയത്തെത്തി ചര്‍ച്ച നടത്തും; പീഡക വീരനായ ബിഷപ്പ് ഫ്രാങ്കോയെ കാക്കുന്ന അദൃശ്യകരങ്ങള്‍ ഏതെന്നറിയാതെ മലയാളികള്‍.*


ദേശീയം

🅾 *അടുത്ത പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി രാഹുല്‍ ഗാന്ധി തന്നെ; രാജ്യത്തെ സംരക്ഷിക്കുന്നതിനായിരിക്കും ജനങ്ങള്‍ വോട്ട് ചെയ്യുക; ലോക്‌സഭാ തിരഞ്ഞെടുപ്പ് മുന്നരൊക്കുങ്ങള്‍ വ്യക്തമാക്കി യു.പി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാജ് ബബ്ബര്‍*


🅾 *വിവരാവകാശത്തിനായി നല്‍കിയ അപേക്ഷയ്ക്കും ജിഎസ്ടി; നികുതിയടയ്ക്കണമെന്ന് ആവശ്യപ്പെട്ടത് അഴിമതിയ്‌ക്കെതിരെ പോരാടുന്ന അജയ് ദുബൈ എന്ന ആക്ടിവിസ്റ്റിനോട്; വിവരാവകാശത്തിലൂടെ അറിയാന്‍ ശ്രമിച്ചത് മധ്യപ്രദേശിലെ റിയല്‍ എസ്റ്റേറ്റ് റെഗുലേറ്ററി അഥോറിറ്റി ഓഫീസിന്റെ നവീകരണ ചെലവുകളുടെ കണക്കുകള്‍.*


🅾 *'കുരങ്ങ് കടിക്കാതിരിക്കാന്‍ കുരങ്ങിനെ മടിയിലിരുത്തി ഹനുമാന്‍ മന്ത്രം ചൊല്ലണം'; വൃന്ദാവനത്തിലെ വാനരശല്യം ഒഴിവാക്കാനായി യു.പി മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം; വാക്കുകള്‍ ട്രോളാക്കി ഏറ്റെടുത്ത് സോഷ്യല്‍ മീഡിയയും.*


🅾 *കോടമഞ്ഞിന്‍ നെറുകയിലൂടെ വാഗണ്‍ നിറയെ പ്രണയം നിറച്ച്‌ സതേണ്‍ റെയില്‍വേയുടെ ട്രെയിന്‍ യാത്ര തിരിക്കും! ; നീലഗിരി കുന്നിലേക്ക് മലകള്‍ താണ്ടിയുള്ള സഞ്ചാരം ആസ്വദിക്കാന്‍ രണ്ടേ രണ്ടുപേര്‍ ; ബ്രിട്ടീഷ് ദമ്പതികൾ  മധുവിധു ആഘോഷിക്കുന്നത് നീലഗിരിക്കുന്ന് യാത്ര ഷെഡ്യൂള്‍ ചെയ്ത്; നവ ദമ്പതികളെ സ്വീകരിക്കാന്‍ ഇന്ത്യന്‍ റെയില്‍വേയും.ബ്രിട്ടനിൽ നിന്ന് എത്തുന്ന ദമ്പതിളായ ഗ്രഹാം വില്യം ലിൻ സായിപ്പും  (30) സില്വിയ പ്ലാസിക്‌ (27) എന്ന മാദാമയും ആണ്‌ നീലഗിരി ട്രെയിൻ വാടകക്ക്‌ എടുത്ത്‌ മധുവിധു ആഘോഷിക്കുന്നത്‌*


🅾 *മുന്‍പുണ്ടായിരുന്ന വായ്പകള്‍ എന്‍ഡിഎ സര്‍ക്കാര്‍ എന്തുകൊണ്ട് തിരിച്ച്‌ പിടിച്ചില്ല? ചോദ്യങ്ങള്‍ക്ക് പാര്‍ലമെന്റില്‍ മറുപടി നല്‍കാന്‍ പ്രധാനമന്ത്രിക്ക് സാധിച്ചില്ല'; മോദിയുടെ ഫോണ്‍ ലോണ്‍ ആരോപണത്തിന് ചിദംബരത്തിന്റെ മറുപടി; പ്രധാനമന്ത്രിയെ ട്വിറ്റിലൂടെ കടന്നാക്രമിച്ച്‌ മുന്‍ ധനമന്ത്രി.*


🅾 *കൊല്‍ക്കത്തയിലെ ഒഴിഞ്ഞ  പറമ്പിൽ കണ്ടെത്തിയത് 14 നവജാത ശിശുക്കളുടെ മൃതദേഹം; മൃതദേഹങ്ങള്‍ കണ്ടെത്തിയത് കാട്പിടിച്ചു കിടന്ന സ്ഥലത്ത് നിന്ന്; പ്ലാസ്റ്റിക് ബാഗില്‍ പൊതിഞ്ഞ നിലയില്‍ മൃതദേഹങ്ങള്‍ കണ്ടെത്തിയത് ശുചീകരണത്തൊഴിലാളികള്‍; മൃതദേഹം എവിടെ നിന്ന് വന്നതെന്നറിയാതെ വലഞ്ഞ് പൊലീസും.*


🅾 *ഹരിയാനയിൽ വനിത നേതാക്കളുള്‍പ്പെട്ട ഗ്രൂപ്പില്‍ യുവ നേതാവ് അയച്ചത് 65ഓളം അശ്ലീല ദൃശ്യങ്ങള്‍; യുവമോര്‍ച്ച നേതാവ് അമിത് ഗുപ്തയെ പൊലീസ് പിടികൂടിയത് മഹിള കോണ്‍ഗ്രസ് നേതാവിന്റെ പരാതിയില്‍; സംഭവം വിവാദമായതിന് പിന്നാലെ യുവമോര്‍ച്ച നേതാവിനെ പുറത്താക്കി സംസ്ഥാന ബിജെപി നേതൃത്വം.*


🅾 *ലോകത്തിലെ ഏറ്റവും ക്രൂരയായ അമ്മ ഈ യുവതിയാകുമോ? അഭിരാമിയെ പൊലീസ് പൊക്കിയത് അയല്‍പക്കത്തെ ഹോട്ടല്‍ ജീവനക്കാരനൊപ്പം ഒളിച്ചോടാന്‍ നാലും ഏഴും വയസ്സുള്ള മക്കളെ പാലില്‍ വിഷം കലര്‍ത്തി കൊന്നതിന്; ഒളിച്ചോട്ടത്തിനിടയില്‍ കാമുകി -കാമുകന്മാരെ പൊക്കി പൊലീസ്.ചെന്നൈ കുണ്ട്രത്തൂരിൽ താമസിക്കുന്ന വിജയ്‌യുടെ ഭാര്യ അഭിരാമി (33) ആണ്‌ പിടിയിൽ ആയത്‌.കാമുകൻ സുന്ദരത്തോടൊപ്പം ആണ്‌ ഒളിച്ചോടിയത്‌*


🅾 *ഉത്തര്‍പ്രദേശില്‍ കനത്ത മഴയിലും ഉരുള്‍പൊട്ടലിലും 16 പേര്‍ മരണം.*


🅾 *ബോർഡുകളിലും കോർപ്പറേഷനുകളിലും പദവികൾ നൽകി ശിവസേനയെ കൂടെ നിർത്താൻ ബി ജെ പി ശ്രമം.*
*വരുന്ന തിരഞ്ഞെടുപ്പുകളിൽ സഖ്യം ഉറപ്പിക്കുകയാണ്‌ ലക്ഷ്യം.*


🅾 *ജയലളിതയെ അധികാരത്തിൽ നിന്ന് നീക്കി ചതിയിലൂടെ മുഖ്യമന്ത്രിയാവാൻ ശ്രമിച്ച ആളാണ്‌ ടി ടി വി ദിനകരൻ എന്ന് തമിഴ്‌നാട്‌ ഉപ മുഖ്യമന്ത്രി ഒ പനീർ സെൽവം ആരോപിച്ചു*


🅾 *നടൻ വിജയകാന്ത്‌ ആശുപത്രി വിട്ടു*


🅾 *തിരുപ്പതി ക്ഷേത്രത്തിന്‌ വിജയനഗര രാജാവായിരുന്ന കൃഷ്ണദേവരായർ സമർപ്പിച്ച ആഭരണങ്ങൾ എവിടെയാണെന്ന് കേന്ദ്ര വിവരാവകാശ കമ്മീഷൻ.പ്രധാനമന്ത്രി ഇക്കാര്യത്തിൽ ഇടപെടണമെന്ന് കമ്മീഷണർ ശ്രീധർ ആചാര്യലു.*


🅾 *പട്ടേൽ സമുദായ സംവരണവും കാർഷിക കടം എഴുതി തള്ളലും ഉൾപെടെ ഉള്ള ആവശ്യങ്ങൾ ഉന്നയിച്ച്‌  നിരാഹാരം നടത്തുന്ന പട്ടേൽ പ്രക്ഷോഭ നേതാവ്‌ നിരാഹാരത്തിന്റെ ഒൻപതാം ദിവസമായ ഇന്നലെ വിൽപത്രം എഴുതി .മാതാപിതാക്കൾക്കും സഹോദരിക്കും 2015 സംവരണ പ്രക്ഷോഭത്തിൽ കൊല്ലപ്പെട്ട 14 യുവാക്കൾക്കും ഒരു ഗോസംരക്ഷണ കേന്ദ്രത്തിനും ആയാണ്‌ സമ്പാദ്യം വീതിച്ചത്‌ . കണ്ണുകൾ ദാനം ചെയ്യണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്‌*


🅾 *കേരളത്തിൽ വെള്ളപൊക്കം ഉണ്ടായത്‌ ശബരിമലയിലെ സ്ത്രീ പ്രവേശം കൊണ്ട്‌ ആണെങ്ങിൽ കർണ്ണാടകയിൽ വെള്ളപ്പൊക്കം ഉണ്ടായത്‌ എന്ത്‌ കൊണ്ട്‌ ആണ്‌ എന്ന് ഫേസ്‌ ബുക്‌ പോസ്റ്റിട്ട യുവാവിനെ കർണ്ണാടക പോലീസ്‌ അറസ്റ്റ്‌ ചെയ്തു*


🅾 *മഹാപ്രളയത്തില്‍ കേരളത്തിന് കൈത്താങ്ങായി അഖിലേഷും ഡിംപിളും; യുപി മുന്‍ മുഖ്യനും ഭാര്യയും ചേര്‍ന്ന് നല്‍കിയത് 1 കോടി രൂപ.*



 അന്താരാഷ്ട്രീയം

🅾 *വിവിധ നിയമ ലംഘനങ്ങൾക്ക്‌ പിടിക്കപ്പെട്ട 380 ഇന്ത്യക്കാരെ കുവൈറ്റ്‌ നാട്‌ കടത്തി.ഇതോടെ ഈ വർഷം നാട്‌ കടത്തിയ ഇന്ത്യക്കാരുടെ എണ്ണം 2829 ആയി*


🅾 *നേപ്പാളില്‍ വിമാനം റെണ്‍വെയില്‍ നിന്ന് തെന്നിമാറി;അപകടം ഒഴിവായത് തലനാഴിരയ്ക്ക്; കഠ്മണ്ഡു അന്താരാഷ്ട്ര വിമാനത്താവളം 11 മണിക്കൂര്‍ അടച്ചിട്ടു; നാലുമാസത്തിനിടെ മൂന്നാമത്തെ സംഭവം.*


🅾 *'യുദ്ധത്തിന് നിലവില്‍ സാധ്യതയില്ല, എന്നാല്‍ എല്ലാത്തരത്തിലും ഒരുങ്ങിയിരിക്കണം'; ആണവ കരാറില്‍ നിന്നുമുള്ള ട്രംപിന്റെ പിന്മാറ്റത്തിന് പിന്നാലെ യുദ്ധത്തിന്റെ പരോക്ഷ മുന്നറിയിപ്പ് നല്‍കി ഇറാന്‍; ഔദ്യോഗിക വെബ്‌സൈറ്റിലൂടെ 'ഒരുങ്ങിയിരിക്കണമെന്ന് ' സൈന്യത്തോട് ആഹ്വാനം ചെയ്ത് ആയത്തുല്ല അലി ഖമനയി.*


🅾 *മൊഗാദിഷുവില്‍ കാര്‍ ബോംബ് ആക്രമണത്തില്‍ മൂന്നു സൈനികര്‍ കൊല്ലപ്പെട്ടു.*


🅾 *വിദേശ ഫണ്ട് സ്വീകരിക്കില്ല എന്നതാണ് നമ്മുടെ നയമെന്ന് ഇവര്‍ക്ക് അറിയാത്തതുകൊണ്ടാണോ? അതോ വിദേശ ഫണ്ട് നിരാസം കേരളത്തിന് മാത്രമുള്ളതാണോ? 98 ദശലക്ഷം പൗണ്ട് ഇന്ത്യക്ക് കൊടുത്തതിനെച്ചൊല്ലി ബ്രിട്ടനില്‍ വിവാദം; ചന്ദ്രനില്‍ ആളെ അയക്കാന്‍ ഇന്ത്യക്ക് നമ്മള്‍ എന്തിന് പണം കൊടുക്കണമെന്ന് ചോദിച്ച്‌ സായിപ്പന്മാര്‍.*


കായികം

🅾 *സതാംപ്ടണ്‍ ടെസ്റ്റില്‍ ഇന്ത്യക്ക് തോല്‍വി; ഏകദിന പരമ്പരയ്ക്ക് പിന്നാലെ ടെസ്റ്റ് പരമ്പരയും  ഇംഗ്ലണ്ടിന് സ്വന്തം; നാലാം ടെസ്റ്റില്‍ ഇന്ത്യന്‍ തോല്‍വി 60 റണ്‍സിന്; കോലിക്കും റഹാനയ്ക്കും അര്‍ധസെഞ്ച്വറി; മൊയ്ന്‍ അലിക്ക് നാല് വിക്കറ്റ്; അവസാന ടെസ്റ്റ് വെള്ളിയാഴ്ച ഓവലില്‍ . രണ്ട്‌ ഇന്നിംഗ്സിലുമായി 9 വിക്കറ്റ്‌ വീഴ്ത്തിയ മൊയിൻ അലിയാണ്‌ മാൻ ഓഫ്‌ ദി മാച്ച്‌. സ്കോർ കാർഡ്‌ :*
*ഒന്നാം ഇന്നിംഗ്സ്‌ :*
*ഇംഗ്ലണ്ട്‌ : 246*
*ഇന്ത്യ : 273*
*രണ്ടാം ഇന്നിംഗ്സ്‌ :*
*ഇംഗ്ലണ്ട്‌ : 271*
*ഇന്ത്യ : 184*


🅾 *18ാം ഏഷ്യന്‍ ഗെയിംസിന് ജക്കാര്‍ത്തയില്‍ വര്‍ണാഭമായ കൊടിയിറക്കം; മെഡല്‍ കൊയ്ത്തിലെ ചൈനീസ് തേരോട്ടത്തിന് ജക്കാര്‍ത്തയിലും സ്‌റ്റോപ്പില്ല; 15 സ്വര്‍ണവും 24 വെള്ളിയും 30 വെങ്കലവും ഉള്‍പ്പടെ 69 മെഡലുകളുമായി എട്ടാമത് ഫിനിഷ് ചെയ്ത് ഇന്ത്യ; ഇനി നാല് വര്‍ഷങ്ങള്‍ക്കപ്പുറം ചൈനയിലെ ഹ്വാങ്ചൗയില്‍.*


🅾 *ഏഷ്യന്‍ ഗെയിംസില്‍ മലയാളി കായിക താരങ്ങളുടെ മികവുറ്റ പ്രകടനത്തെ പ്രശംസിച്ച്‌ മന്ത്രി ഇപി ജയരാജന്‍.*


🅾 *പതിനെട്ടാം ഏഷ്യന്‍ ഗെയിംസിന് ജക്കാര്‍ത്തയില്‍ വര്‍ണശബളമായ സമാപനം; 2022 ല്‍ ചൈനയിലെ ഹാങ്ചൗയില്‍*


🅾 *ഓസ്ട്രേലിയ എ ക്ക്‌ എതിരെ ഇന്ത്യ എ ടീം ആദ്യ ഇന്നിംഗ്സ്‌ 243 റൺസിന്‌ പുറത്താക്കി. വെറും 59 റൺസ്‌ വഴങ്ങി മുഹമ്മദ്‌ സിറാജ്‌ 8 വിക്കറ്റ്‌ എടുത്തു*


🅾 *സ്പാനിഷ്‌ ലീഗ്‌, ബെൻസേമയുടെ ഇരട്ട ഗോളിൽ റയൽ മാഡ്രിഡ്‌ ലെഗാനസിനെ 4-1 ന്‌ പരാജയപ്പെടുത്തി.*


🅾 *യു എസ്‌ ഓപ്പണിൽ അലക്സാണ്ടർ സ്വരേവ്‌, കെർബർ,എന്നിവർ പുറത്ത്‌, റോജർ ഫെഡറർ , ജ്യോക്കൊവിച്ച്‌, മരിൻ സിലിച്ച്‌, ഷറപ്പോവ തുടങ്ങിയവർ നാലാം റൗണ്ടിൽ*



സിനിമാ ഡയറി


🅾 *സർവ്വകലാശാലകളുടെ ചരിത്രത്തിൽ ആദ്യമായി എം ജി സർവ്വകലാശാല നിർമ്മിച്ച മുഴുനീള കഥാചിത്രം ' സമക്ഷം' പ്രദർശനത്തിന്‌ തയ്യാറായി. കൃഷി, ജീവന രീതികൾ എന്നിവയുടെ സന്ദേശം എത്തിക്കുകയാണ്‌ ഉദ്ദേശ്യം.*


🅾 *'സൺഡെ ഹോളിഡെ' എന്ന ചിത്രത്തിന്‌ ശേഷം ജിസ്‌ ജോയ്‌ തിരക്കഥ ഒരുക്കി സംവിധാനം ചെയ്യുന്ന ചിത്രമാണ്‌ ' വിജയ്‌ സൂപ്പറും പൗർണ്ണമിയും' ആസിഫ്‌ അലി, ഐശ്വര്യ ലക്ഷ്മി, ബാലു വർഗ്ഗീസ്‌, സിദ്ദീഖ്‌ രഞ്ജി പണിക്കർ, ശാന്തി കൃഷ്ണ തുടങ്ങിയവർ അഭിനയിക്കുന്നു.*


🅾 *പാരഗൺ സിനിമയുടെ ബാനറിൽ ഷാജി കൈലാസ്‌ നിർമ്മികുന് താക്കോൽ കിരൺ പ്രഭാകർ സംവിധാനം ചെയ്യുന്നു. ഇന്ദ്രജിത്ത് ആണ്‌ നായകൻ.*

Previous Post Next Post
3/TECH/col-right