Trending

ഇന്ത്യന്‍ സെക്കുലര്‍ ലീഗ്’: പുതിയ പാര്‍ട്ടിയുണ്ടാക്കുമെന്ന റിപ്പോര്‍ട്ടുകള്‍ നിഷേധിച്ച് കെ.ടി ജലീല്‍



മുന്നണിക്കു പുറത്തുനില്‍ക്കുന്ന ഇടത് അനുകൂല പാര്‍ട്ടികളെ കൂടെക്കൂട്ടി ജലീല്‍ പുതിയ പാര്‍ട്ടി രൂപീകരിക്കാനൊരുങ്ങുന്നുവെന്ന വാർത്ത തെറ്റാണെന്ന് സംസ്ഥാന തദ്ദേശസ്വയംഭരണവകുപ്പു മന്ത്രി കെ.ടി.ജലീൽ. ഇന്ത്യന്‍ സെക്കുലര്‍ ലീഗ് എന്ന പാര്‍ട്ടിയുമായി മുന്നോട്ടു പോകുന്നുണ്ടോ എന്ന ചോദ്യത്തിന് ഏയ്, എനിക്ക് ഭ്രാന്തുണ്ടോ എന്നായിരുന്നു മന്ത്രിയുടെ പ്രതികരണം. മറ്റ് എം.എല്‍.എമാരുമായി ചേര്‍ന്ന് പാര്‍ട്ടി രൂപീകരിക്കുന്നുണ്ടോ എന്ന ചോദ്യത്തിനും ഒരിക്കലുമില്ല എന്നായിരുന്നു മന്ത്രിയുടെ പ്രതികരണം.

പി.ടി.എ റഹീമിന്റെ നാഷണല്‍ സെക്കുലര്‍ കോണ്‍ഫറന്‍സ്, അബ്ദുന്നാസര്‍ മഅ്ദനിയുടെ പി.ഡി.പി എന്നിവയെ ലയിപ്പിച്ച് പാര്‍ട്ടി രൂപീകരിക്കുമെന്നായിരുന്നു റിപ്പോര്‍ട്ട്.
Previous Post Next Post
3/TECH/col-right