Trending

ലോറി സമരം പിൻവലിച്ചു

ന്യൂഡൽ‌ഹി: ജൂലൈ 20 മുതൽ രാജ്യത്ത് തുടങ്ങിയ ലോറി സമരം പിൻവലിച്ചു. കേന്ദ്രമന്ത്രി പിയുഷ് ഗോയലുമായി നടത്തിയ ചർച്ചയിലാണ് സമരം അവസാനിപ്പിക്കാന്‍ തീരുമാനമായത്. ലോറി ഉടമകളുടെ ആവശ്യങ്ങൾ അനുഭാവപൂർവം പരിഗണിക്കാമെന്ന് കേന്ദ്ര സർക്കാർ ഉറപ്പുനൽകി. കേന്ദ്ര ധനമന്ത്രാലയമാണ് സമരം പിന്‍വലിച്ചതായി അറിയിച്ചത്.ഡീസല്‍ വിലയും ടോള്‍ നിരക്കും കുറയ്ക്കുക എന്നതുള്‍പ്പെടെ നിരവധി ആവശ്യങ്ങള്‍ സര്‍ക്കാരിനു മുന്നില്‍ വച്ചാണു പണിമുടക്ക് പ്രഖ്യാപിച്ചത്. 93 ലക്ഷത്തോളം അംഗങ്ങളുള്ള യൂണിയനുകള്‍ ആഹ്വാനം ചെയ്ത പണിമുടക്ക് വിവിധ സംസ്ഥാനങ്ങളിലേക്കുള്ള ചരക്കു നീക്കത്തെ ഗുരുതരമായി തന്നെ ബാധിച്ചിരുന്നു.സമരക്കാരെ അനുനയിപ്പിക്കാന്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നുള്ള നീക്കങ്ങള്‍ ഫലം കാണാതായതോടെയാണ് ലോറി ഉടമകൾ സമരം പ്രഖ്യാപിച്ചത്. വിഷയത്തിൽ കേന്ദ്രസർക്കാർ ഇടപെടണമെന്ന് നേരത്തേ കേരളമുൾപ്പെടെയുള്ള സംസ്ഥാനങ്ങൾ ആവശ്യപ്പെട്ടിരുന്നു.

Previous Post Next Post
3/TECH/col-right