എളേറ്റിൽ: ഉണ്ണികുളം ഗ്രാമപഞ്ചായത്ത് കൃഷിഭവനിലെ ഹസ്ന. പി.എ. ക്ക് സംസ്ഥാന തലത്തിൽ 2025-ലെ മികച്ച കൃഷി അസിസ്റ്റന്റിനുള്ള പുരകാരം ലഭിച്ചു.
കർഷക കേന്ദ്രീകൃത സേവനങ്ങളും, കൃഷി മേഖലയിലെ മികവുറ്റ പ്രവർത്ത
നങ്ങളും പരിഗണിച്ചാണ്
കൃഷി വകുപ്പിന്റെ അവാർഡ്.
മൂന്നു വർഷമായി ഉണ്ണികുളം കൃഷിഭവനിൽ ജോലി ചെയ്യുന്ന
ഹസ്ന എളേറ്റിൽ വട്ടോളി സ്വദേശിനിയാണ്. ഭർത്താവ്: എളേറ്റിൽ കാഞ്ഞിരമുക്ക് കട്ടിൽ കുന്നുമ്മൽ അബ്ദുൽ സലാം.