കോഴിക്കോട്:കേരളത്തിൽ നാളെ റമളാൻ വ്രതാരംഭം. ഇന്ന് കാപ്പാട് മാസപ്പിറവി ദർശിച്ചതിനാൽ നാളെ റമളാൻ ഒന്നായിരിക്കുമെന്ന് വിവിധ ഖാളിമാര്‍ അറിയിച്ചു.
ഖാസിമാരായ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, സമസ്ത ജനറല്‍ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍, കോഴിക്കോട് ഖാസിമാരായ സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, സയ്യിദ് നാസര്‍ ഹയ്യ് ശിഹാബ് തങ്ങള്‍ പാണക്കാട്,സംയുക്ത മഹല്ല് ഖാസിമാരായ കാന്തപുരം എ. പി. അബൂബക്കർ മുസ്‌ലിയാർ, സയ്യിദ് ഇബ്രാഹീമുൽ ഖലീൽ അൽബുഖാരി എ ന്നിവരാണ് പ്രഖ്യാപിച്ചത്.
ഒമാൻ ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങളിലും റമളാൻ വ്രതം നാളെയാണ് ആരംഭിക്കുന്നത്.
Tags:
KERALA