കൊടുവള്ളി: കൊടുവള്ളി പോലീസ് സ്റ്റേഷൻ, മാർക്കറ്റ്, ബസ്സ്റ്റാൻ്റ് നഗരസഭയിലെ വെണ്ണക്കാട്, സൗത്ത് കൊടുവണ്ണി, മാനിപുരം, കരീറ്റിപ്പറമ്പ്, കരുവൻ പൊയിൽ, പോർങ്ങോട്ടൂർ, ഐഡിസി, ഓമശ്ശേരി പഞ്ചായത്തിലെ ഓമശ്ശേരി ഹെൽത് സെന്റർ, മൃഗാശുപത്രി, ബസ് സ്റ്റാൻറ് എന്നിവിടങ്ങളിൽ എസ് വൈ എസ് കൊടുവള്ളി സോൺ സാന്ത്വനം എമർജൻസി ടീം വളണ്ടിയർമാർ അണുനശീകരണം നടത്തി. പ്രവൃത്തി ഉദ്ഘാടനം കൊടുവള്ളി സി ഐ പി ചന്ദ്രമോഹനൻ ഉദ്ഘാടനം ചെയ്തു.
എസ് ഐ സായൂജ് കുമാർ സന്ദേശം നൽകി. SYS സോൺ പ്രസിഡൻ്റ് ഇബ്റാഹീം അഹ്സനി, ജനറൽ സെക്രട്ടറി ഡോ. അബൂബക്കർ നിസാമി, ശറഫുദ്ധീൻ മാസ്റ്റർ, റഫീഖ് സഖാഫി, ക്യാപ്റ്റൻ സ്റ്റാർ ബഷീർ, സി.കെ മുഹമ്മദ്, ജലീൽ സഖാഫി, ടി കെ അ ത്വിയ്യത് എന്നിവർ നേതൃത്വം നൽകി.
0 Comments