Trending

പാരമ്പര്യ നെൽ വിത്ത് സംരക്ഷകൻ പത്മശ്രീ ചെറുവയൽ രാമൻ അന്തരിച്ചു.

വയനാട്: പരമ്പരാഗത കർഷകൻ പ​ത്മ​ശ്രീ ചെറുവയൽ രാമൻ (74) അന്തരിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജിൽ വച്ചാണ് അന്ത്യം. പാരമ്പര്യ നെൽ വിത്ത് സംരക്ഷകൻ എന്ന നിലയിൽ പ്രശസ്തനായ ഇദ്ദേഹത്തെ 2023ൽ രാജ്യം പ​ത്മ​ശ്രീ നൽകി ആദരിച്ചിരുന്നു. ‘നെല്ലച്ഛൻ’ എന്നായിരുന്നു നാട്ടുകാർ വിളിച്ചിരുന്നത്.

1952 ജൂൺ ആറിന് ചെറുവയൽ കുറിച്യത്തറവാട്ടിലെ കേളപ്പന്റെയും തേയിയുടെയും മകനായി ജനിച്ച ചെറുവയൽ രാമൻ ചെറുപ്പത്തിൽ തന്നെ കാർഷിക മേഖലയിൽ താൽപര്യം കാണിച്ചിരുന്നു. ബ്രസീലിലെ ലോക കാർഷിക സെമിനാറിലടക്കം ഇന്ത്യയെ പ്രതിനിധീകരിച്ച വ്യക്തി കൂടിയായിരുന്നു ഇദ്ദേഹം. 

കുന്നുംകുളമ്പൻ, പെരുവക, കുങ്കുമശാലി, കുത്തിച്ചീര, കുഞ്ഞുഞ്ഞി, ഓണമൊട്ടൻ, ഓണച്ചണ്ണ, വെള്ളിമുത്ത്, കനകം, ചെമ്പകം അടക്കമുള്ള നിരവധി നെൽവിത്തുകളുടെ സംരക്ഷകനായിരുന്നു. 2011ൽ ഹൈദരാബാദിൽ വച്ചു നടന്ന ജൈവവൈവിധ്യ സംരക്ഷണത്തിനായുള്ള പതിനൊന്ന് രാജ്യങ്ങളുടെ സമ്മേളനത്തിലും ഇദ്ദേഹം സാന്നിധ്യം അറിയിച്ചിരുന്നു

Previous Post Next Post
3/TECH/col-right