Trending

കൊവിഡ്: കോഴിക്കോട് 63 കാരി മരണപ്പെട്ടു, രോഗം ബാധിച്ചത് എവിടെ നിന്നെന്ന് കണ്ടെത്താനായില്ല

കൊവിഡ് രോഗബാധിതയായി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കണ്ണൂർ ധര്‍മ്മടം സ്വദേശിയായ ആസിയ (63) മരണപ്പെട്ടു.രണ്ടുദിവസമായി ഗുരുതരാവസ്ഥയിലായിരുന്ന ആസിയക്ക് ഇന്നലെ വൈകിട്ടോടെ ഹൃദയാഘാതം ഉണ്ടാവുകയായിരുന്നു.

17-ാം തിയതി വരെ ആയിഷ തലശ്ശേരി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. പിന്നീട് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.പക്ഷാഘാതത്തെ തുടര്‍ന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സിയിലിരിക്കെയാണ് ഇവ‍ര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചത്.തുടര്‍ന്നാണ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയത്.

ഇരുപതാം തിയതിയാണ് ആയിഷ കോവിഡ് പോസിറ്റീവ് ആണെന്ന് സ്ഥിരീകരിക്കുന്നത്. തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു. അതീവ ഗുരുതരാവസ്ഥയിലായിരുന്നു ആസൃ.വൈറല്‍ ന്യൂമോണിയകൂടി ബാധിച്ചതോടെ നില ഗുരുതരമാവുകയായിരുന്നു. 

ഇവരുമായി സമ്ബര്‍ക്കം പുല‍ര്‍ത്തിയ അഞ്ചുപേര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. എന്നാല്‍ ഇവര്‍ക്ക് എവിടെ നിന്നാണ് കൊവിഡ് ബാധിച്ചതെന്നതിന് വ്യക്തമായ ഒരു സൂചനയും അധികൃതര്‍ക്ക് ലഭിച്ചിട്ടില്ല.

Previous Post Next Post
3/TECH/col-right