താമരശ്ശേരി: കേരളത്തിലെ പൊതുവിതരണ മേഖലയെയും ഭക്ഷ്യസുരക്ഷയെയും പ്രതികൂലമായി ബാധിക്കുന്ന കേന്ദ്രസർക്കാർ നീക്കങ്ങൾക്കെതിരെ ഓൾ കേരള റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ (AKRRDA) താമരശ്ശേരി താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ താമരശ്ശേരി പോസ്റ്റ് ഓഫീസിന് മുന്നിൽ ധർണ നടത്തി.
കേന്ദ്ര സർക്കാർ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന ഡി ബി ടി സമ്പ്രദായം പൊതുവിതരണ മേഖലയെ തകർക്കുകയും സംസ്ഥാനത്തിന്റെ ഭക്ഷ്യസുരക്ഷയെ പ്രതികൂലമായി ബാധിക്കുകയും ചെയ്യുമെന്നാണ് സമരക്കാർ ആരോപിച്ചത്. എ.എ.വൈ. (AAY) കാർഡുകൾക്കുള്ള ഭക്ഷ്യധാന്യ വിഹിതം വെട്ടിക്കുറക്കാനും വാലറ്റ് സമ്പ്രദായം പോലുള്ള പരിഷ്കാരങ്ങൾനടപ്പിലാക്കാനുള്ള നീക്കങ്ങൾക്കെതിരെ പ്രതിഷേധം ഉയർന്നു.
AKRRDA താമരശ്ശേരി താലൂക്ക് പ്രസിഡന്റ് ഷിബാ റാണി യുടെ അധ്യക്ഷതയിൽ ധർണ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പി. ഗിരീഷ് കുമാർ ഉദ്ഘാടനം ചെയ്തു.ഗോവിന്ദൻ വെളിമണ്ണ , സുജ ജോൺസൺ, പ്രദീഷ് കട്ടിപ്പാറ, ശ്രീജിത്ത് താമരശ്ശേരി എന്നിവർ സംസാരിച്ചു.
താലൂക്ക് സെക്രട്ടറി ബൽരാജ് സ്വാഗതവും, ട്രഷറർ ഷാഫി കൊടോളി നന്ദിയും പറഞ്ഞു.
Tags:
THAMARASSERY