എളേറ്റിൽ: കൊടുവള്ളി ഉപജില്ല സ്കൂൾ കലോത്സസവത്തിന് എളേറ്റിൽ എം. ജെ ഹയർ സെക്കൻഡറി സ്കൂളിൽ ഉജ്ജ്വല തുടക്കമായി. ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് മില്ലി മോഹൻ ഉദ്ഘാടനം ചെയ്തു. സ്വാഗത സംഘം ചെയർമാൻ സി സുബൈർ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് ക്ഷേമ കാര്യ സ്ഥിരം സമിതി ചെയർമാൻ ബാലാമണി ടീച്ചർ മുഖ്യാതിഥിയായി.
മീഡിയ ആൻ്റ് പബ്ലിസിറ്റി പുറത്തിറക്കിയ സർഗ്ഗധാര സപ്ലിമെൻ്റ് ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പ്രകാശനം ചെയ്തു. സ്വാഗത സംഘം കൺവീർ ഡോ. പി.പി മുഹമ്മദ് ബഷീറും പ്രധാന അധ്യാപിക ഇ.കെ സാബിറയും ചേർന്ന് ഏറ്റുവാങ്ങി.
കൊടുവള്ളി മുൻസിപ്പൽ ചെയർപേഴ്സൺ സഫീന, നരിക്കുനി പഞ്ചായത്ത് പ്രസിഡൻ്റ് സി.പി ലൈല, ജനപ്രതിനിധികളായ എൻ.സി ഉസയിൻ മാസ്റ്റർ, കെ.കെ ഉനൈസത്ത്, സി.ടി വനജ, ജസിയ, കാദർ, ഹൈറുന്നിസ, റംല മുഹമ്മദലി, അയ്യൂബ് പുക്കോട്, വി.എം മനോജ്, അഫ്സത്ത് പുറാമിൽ, പങ്കജാക്ഷൻ, എ. ഇ. ഒ എൻ . കെ രശ്മി , ബി. പി. സി നൗഫൽ, പി. എം ശ്രീജിത്ത്, പി.പി ഹബീബ് റഹ്മാമാൻ, ടി.വി നാസർ, ഇ.കെ സാബിറ എന്നിവർ സംബന്ധിച്ചു.
സ്വാഗത സംഘം ചെയർമാൻ ഡോ. പി.പി മുഹമ്മദ് ബഷീർ സ്വാഗതവും, കെ.കെ ജസീർ നന്ദിയും പറഞ്ഞു.
Tags:
ELETTIL NEWS