Trending

കോഴിക്കോട് ജില്ലാ ഹയർ സ്റ്റഡി എക്സ്പോ സ്വാഗത സംഘം രൂപീകരണ യോഗം.

കുറ്റ്യാടി : പൊതു വിദ്യാഭ്യാസ വകുപ്പ് ഹയർ സെക്കന്ററി വിഭാഗം കരിയർ ഗൈഡൻസ് ആൻഡ് അഡോളസെന്റ് കൗൺസലിങ് സെൽ കുറ്റ്യാടി ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂളിൽ വെച്ച് 2026 നവംബർ 26 മുതൽ 28 വരെ നടത്തുന്ന കോഴിക്കോട് ജില്ലാ 
ഹയർ സ്റ്റഡി എക്സ്പോ സ്വാഗത സംഘം രൂപീകരണ യോഗം കുറ്റ്യാടി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഒ.ടി. നഫീസ ഉദ്ഘാടനം ചെയ്തു.

എക്സ്പോയുടെ ഭാഗമായി ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കരിയർ സ്റ്റാളുകൾ, കരിയർ കൗൺസലിങ്,
അഭിരുചി പരീക്ഷ, എ ഐ ആൻഡ് റോബോട്ടിക്സ് ശില്പ ശാല, ഹാക്കത്തോൺ, യുവ സംഭ്രംഭക സംഗമം, എന്നിവ നടക്കുമെന്ന് സംഘാടകർ അറിയിച്ചു.

വടകര എം.പി. ഷാഫി പറമ്പിൽ, കുറ്റ്യാടി എം എൽ എ പാറക്കൽ അബ്ദുല്ല , മുൻ എം എൽ എ കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ, ജില്ലാ പഞ്ചായത്ത്, ബ്ലോക്ക്, ഗ്രാമ പഞ്ചായത്ത്‌, പ്രസിഡണ്ട്‌, വൈസ് പ്രസിഡണ്ട്‌ മാർ, ജന പ്രതിനിധികൾ എന്നിവർ രക്ഷാധികാരികളായും കോഴിക്കോട് ആർ ഡി ഡി സുധ എസ് ചെയർമാൻ ആയും സംഘാടക സമിതി രൂപീകരിച്ചു.

എം ടി ഫരീദ, ZA അൻവർ ഷമീം ഫിറോസ് സി പി, സലീന കെ, കെ കെ മനാഫ്, സമീർ ഓണിയിൽ, ലത്തീഫ് എം കെ, നജീബ് എൻ എം, റഊഫ് കെ പി, അഫ്സൽ എം കെ, ജന്നത് ഇ കെ, സുധീരൻ ടി, സി ൻ ബാലകൃഷ്ണൻ, ഹമീദ് കേളോത്ത് ,സി വി മൊയ്തു മാസ്റ്റർ, ചന്ദ്രമോഹനൻ,റഫീഖ് വി കെ, അസീസ് അരീക്കര, അൻവർ അടുക്കത്ത്, റഷീദ് കേളോത്ത് ,നൗഷാദ് ടി എം, ജമാൽ പാറക്കൽ, സുബൈർ കമ്പനി ,ഹസീന എ സി, എന്നിവർ സംസാരിച്ചു. റഷീദ് മാസ്റ്റർ നന്ദി പറഞ്ഞു
Previous Post Next Post
3/TECH/col-right