വാവാട്: വാവാട് പോസ്റ്റ് ഓഫീസിൽ കഴിഞ്ഞ ഒരു വർഷമായി പോസ്റ്റലായിവരുന്ന സാധനങ്ങൾ വിതരണം അവതാളത്തിലായിരുന്നു നടന്നത്. എന്നാൽ പൊതു ജനങ്ങൾ പലപ്പോഴായി പോസ്റ്റ് ഓഫീസിൽ കയറി ഇറങ്ങുകയല്ലാതെ കൃത്യമായ മറുപടിയൊന്നും ലഭിക്കാറില്ലായിരുന്നു.
ബാങ്ക് നോട്ടീസുകൾ,ആധാർ കാർഡുകൾ,ബാങ്ക് ചെക്ക് ബുക്കുകൾ,മാഗസിനുകൾ,കത്തുകൾ തുടങ്ങി നിരവധി കോൺഫിഡന്ഷ്യലായ ഡോക്യൂമെന്റ്സുകൾ ലഭിക്കാതെ പൊതുജങ്ങൾ ഒരുപാട് ബുദ്ധിമുട്ടുകൾ നേരിട്ടു. വിതരണം ചെയ്യാതെ നിരവധി ഡോക്യൂമെന്റുകൾ ഒളിപ്പിച്ചിരിക്കുകയായിരുന്നു. നിരവധി തവണ പരാതിപ്പെതിപ്പെട്ടിട്ടും യാധൊരു പ്രയോജനവും ഇല്ല എന്നതാണ് വസ്തുത.
അധികൃതരോട് സംസാരിച്ചപ്പോൾ മുൻപ് ഉണ്ടായിരുന്ന താത്കാലിക ജീവനക്കാരൻ ഒരുപാട് ഡോക്യൂമെന്റുകൾ ചാക്കിൽ കെട്ടി വീട്ടിൽ കൊണ്ട് പോയി വെച്ചെന്നും,എല്ലാം വിതരണം ചെയ്തതായി പോസ്റ്റ് ഓഫീസിൽ അറീക്കുകയും ചെയ്തു എന്നാണ് പറയുന്നത്. കഴിഞ്ഞ ദിവസം മുൻ തത്കാലിക ജോലിക്കാരന്റെ വീട്ടിൽ നിന്നും ചാക്കിൽ കെട്ടിയ രീതിയിൽ നിരവധി ഡിക്യൂമെന്റുകൾ ലഭിച്ചതായും പറയുന്നു.
പുതുതായി വന്നവർക് പഴയ കാര്യങ്ങളുമായി ബന്ധമില്ലെന്നും അവർക്ക് ഇടപെടാൻ കഴിയില്ലെന്നുമാണ് പറയുന്നത്.ഇത് ചെറിയ കാര്യമല്ല,പൊതുജനങ്ങൾക് വരുന്ന ബാങ്ക്നോട്ടീസുകൾ കൈപ്പറ്റാതെ ബാങ്കുകൾ ആക്ഷൻ എടുക്കുന്ന അവസ്ഥയാണ് ഉണ്ടാവുന്നത്. ഈ അനാസ്ഥ എത്രയും പെട്ടന്ന് പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് വാവാട് സെന്റർ ടൗൺ മുസ്ലിം ലീഗ്കമ്മറ്റി ഒക്ടോബർ 31 ശെനിയാഴ്ച വാവാട് പോസ്റ്റ് ഓഫിസിലേക് മാർച്ചും ധർണയും നടത്താൻ തീരുമാനിച്ചു.
യോഗത്തിൽ എം.കെ.ബി. മുഹമ്മദ്. സുലൈമാൻ എരഞ്ഞോണ,റിയാസ് വാവാട്, യൂസുഫ് വനിത, അലി കെ ബാബുറു, ഇബ്രാഹിം ഇബ്രു, സലാം വരലാട്ട്, ഷിഹാദ് കെപി, റഫീഖ് ടികെ, അബ്ദുറഹിമാൻ കെപി, സിദ്ധീഖ് എംകെ, അയമു കടവിൽ തുടങ്ങിയവർ സംസാരിച്ചു.
Tags:
KODUVALLY