പൂനൂർ : ഗവ. ഹയർ സെക്കന്ററി സ്കൂൾ പൂനൂർ എൻ എസ് എസ് യൂണിറ്റിന്റെയും ഉള്ളിയേരി മലബാർ മെഡിക്കൽ കോളേജ് ഹോസ്പിറ്റലിന്റെയും സംയുക്താഭിമുഖ്യത്തിൽ ഫെഡറൽ ബാങ്കിന്റെ സഹകരണത്തോടെ സ്കൂളിൽ ജീവദ്യൂതി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.
ക്യാമ്പിൽ എൻ എസ് എസ് വോളന്റിയേഴ്‌സ് അടക്കം അമ്പതോളം ദാതാക്കൾ രക്തം ദാനം ചെയ്തു. ക്യാമ്പിന്റെ ഉദ്ഘാടനം പിടിഎ പ്രസിഡന്റ് അബ്ദുൾ ലത്തീഫ് നിർവഹിച്ചു. പ്രിൻസിപ്പൽ ഡോ. സിന്ധു ഇ എസ് അധ്യക്ഷത വഹിച്ചു.
എം. പി. ടി എ പ്രസിഡന്റ് ജാസ്മിൻ, സ്റ്റാഫ് സെക്രട്ടറി ദിനേശ്, MMC ഉള്ളിയേരി പ്രതിനിധി ഡോ. അരുൺ, ഫെഡറൽ ബാങ്ക് മാനേജർ ആന്റണി എന്നിവർ ആശംസകൾ നേർന്നു.
പ്രോഗ്രാം ഓഫീസർ ജഫ്ഷീന എ. യു. സ്വാഗതവും, വോളന്റിയർ ലീഡർ അലൻ എ എസ് നന്ദിയും പറഞ്ഞു. രക്തദാന ക്യാമ്പ് സംഘടിപ്പിച്ച സ്കൂളിനുള്ള സർട്ടിഫിക്കറ്റ് ഡോ. അരുണിൽ നിന്നും വോളന്റിയേഴ്‌സ് ഏറ്റു വാങ്ങി.
Tags:
EDUCATION