Trending

നരിക്കുനിയിൽ അതിഥി തൊഴിലാളി ഷോക്കേറ്റു മരിച്ചു

നരിക്കുനി: നരിക്കുനിയിൽ ഹോട്ടൽ ജീവനക്കാരനായ അതിഥി തൊഴിലാളി ഷോക്കേറ്റു മരിച്ചു. പശ്ചിമ ബംഗാൾ സോനാക്കോൾ പോസ്റ്റ് ബാഗുവ, ഹരിശ്ചന്ദ്രപൂർ മാൾഡ സ്വദേശി നബിഉൽ ഹസൻ (21) ആണ് മരിച്ചത്. 

നരിക്കുനി ബസ് സ്റ്റാൻഡിലെ സുൽത്താൻ പാലസ് ഹോട്ടൽ തൊഴിലാളിയായിരുന്നു. ഇയാൾ താമസിക്കുന്ന നരിക്കുനി-പൂനൂർ റോഡിൽ തെച്ചോട്ടുള്ള കെട്ടിടത്തിലെ വാടക മുറിയിൽ വെച്ചാണ് ഇന്നലെ ഷോക്കേറ്റത്. 

മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ.
Previous Post Next Post
3/TECH/col-right