Trending

സമസ്ത:കൊയ്യോട് ഉമര്‍ മുസ്‌ലിയാര്‍ ജനറല്‍ സെക്രട്ടറി,എം.ടി അബ്ദുല്ല മുസ്‌ലിയാര്‍ ട്രഷറര്‍.

കോഴിക്കോട്: സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ പുതിയ ജനറൽ സെക്രട്ടറിയായി കൊയ്യോട് ഉമർ മുസ്‌ലിയാരെ തിരഞ്ഞെടുത്തു. പ്രൊഫ.കെ ആലിക്കുട്ടി മുസ്‌ലിയാരുടെ നിര്യാണത്തെ തുടർന്നുണ്ടായ ഒഴിവിലേക്കാണ് കൊയ്യോട് ഉമർ മുസ്‌ലിയാരെ തിരഞ്ഞെടുത്തത്.

നിലവിൽ ട്രഷററായിരുന്ന കൊയ്യോട് ഉമർ മുസ്‌ലിയാരുടെ ഒഴിവിലേക്ക് എം.ടി അബ്ദുള്ള മുസ്‌ലിയാരെ ട്രഷററായി തിരഞ്ഞെടുത്തു. ഇന്ന് കോഴിക്കോട് ചേർന്ന മുശാവറ യോഗത്തിലാണ് തീരുമാനം. 

വൈസ് പ്രസിഡന്റുമാരായി എ.വി അബ്ദുറഹ്മാൻ മുസ്‌ലിയാർ, വി. മൂസക്കോയ മുസ്‌ലിയാർ വയനാട് എന്നിവരെയും ജോയിന്റ് സെക്രട്ടറിയായി ഹൈദർ ഫൈസി പനങ്ങാങ്ങര എന്നിവരെയും തിരഞ്ഞെടുത്തു.
Previous Post Next Post
3/TECH/col-right