പൂനൂർ: കേരളത്തിലെ യുവജനങ്ങൾക്കിടയിലെ ഉന്നത വിദ്യാഭ്യസ-കരിയർ രംഗങ്ങളിൽ ശ്രദ്ധയൂന്നി പ്രവർത്തിക്കുന്ന സംഘടനയായ യെസ് ഇന്ത്യയുടെ നേതൃത്വ ശിൽപശാല 'യെസ് നെക്സ്റ്റ് ' പൂനൂർ കാരുണ്യതീരം ക്യാമ്പസിൽ വെച്ചു നടന്നു. ദ്വിദിന ക്യാമ്പ്
ഹെൽത്ത് കെയർ ഫൗണ്ടേഷൻ ജനറൽ സെക്രട്ടറി സി.കെ. എ. ഷമീർ ബാവ ഉത്ഘാടനം ചെയ്തു.
ചടങ്ങിൽ വൈസ് പ്രസിഡൻ്റ് അബ്ദുൽ മജീദ് , സെക്രട്ടറി ടി. എം താലിസ് അക്ഷര സമുദ്രം ഡയരക്ടർ മുഹമ്മദ് തറവട്ടത്ത് എന്നിവർ സംസാരിച്ചു .ബിലാൽ ഷിബ്ലി,ഫിദ അഫ്റ സഹ്ല ഫാത്തിമ, ഡോ. ഇസെഡ് എ അഷ്റഫ്, അക്ഷയ് കുമാർ എന്നിവർ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകി.
Tags:
POONOOR