Trending

കാരുണ്യത്തിന്റെ പ്രവാചകൻ: സൗഹൃദ സംഗമം സംഘടിപ്പിച്ചു.

പന്നിക്കോട്ടൂർ: നബി ദിനത്തോടനുബന്ധിച്ച് പന്നിക്കോട്ടൂർ ജുമാ മസ്ജിദ് ആൻ്റ് ദാറുസ്സലാം മദ്രസ കമ്മിറ്റി സംഘടിപ്പിച്ച സൗഹൃദ സംഗമം ശ്രദ്ധേയമായി. മഹല്ല് കമ്മിറ്റി വൈസ് പ്രസിഡന്റ് പി സി ആലി ഹാജി അധ്യക്ഷത വഹിച്ചു. 

മഹല്ല് ഖത്തീബ് ജുനൈദ് ബാഖവി പരിപാടി ഉദ്ഘാടനം ചെയ്തു. സുനിൽകുമാർ കട്ടാടശ്ശേരി സൗഹൃദ സംഭാഷണം നടത്തി.

പന്നിക്കോട്ടൂർ ആയുർവേദ ഹോസ്പിറ്റൽ മെഡിക്കൽ ഓഫീസർ ഡോ. കെ വി ബിജു, പി കെ ഹരിദാസൻ മാസ്റ്റർ, എം വി അനിൽകുമാർ മാസ്റ്റർ, എൻ ബാലകൃഷ്ണൻ മാസ്റ്റർ, ഫൈസൽ മുസ്ല്യാർ, മുഹമ്മദ് സവാദ് ഹുദവി, മുഹമ്മദ് ഫാഇസ് റഹ്മാനി എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. എം.പി.സി. ശുക്കൂർ മാസ്റ്റർ സ്വാഗതവും എ.ടി. മുഹമ്മദ് നന്ദിയും പറഞ്ഞു.
Previous Post Next Post
3/TECH/col-right