കൊടുവള്ളി: പടനിലം നരിക്കുനി റോഡിലെ പടനിലം കടവിൽ പൂനൂർ പുഴക്ക് കുറുകെ നിർമ്മിക്കുന്ന പുതിയ പാലം പ്രവർത്തി തുടങ്ങിയിട്ട് രണ്ടര വർഷം പിന്നിടുന്നു. 7.3 കോടി രൂപ ചിലവഴിച്ചാണ് നിലവിലെ അരനൂറ്റാണ്ടിലധികം പഴക്കമുള്ളതും ജീർണ്ണാവസ്ഥയിലായതുമായ പഴയ പാലത്തിന് സമാനമായി പൊതുമരാമത്ത് വകുപ്പ് പുതിയ പാലം നിർമ്മിക്കുന്നത്.
2023 ഒക്ടോബർ 10 നാണ് പാലത്തിനാവശ്യമായ
ഭൂമി ഉടമകൾ പൊതുമരാമത്ത് വകുപ്പിനുകൈമാറിയത്. 2023 നവംബർ മാസത്തിൽ പ്രവർത്തി ഊരാളുങ്കൽ ലേബർ കൺസ്ട്രക്ഷൻ
കമ്പനിക്ക് കരാർ നൽകി. 2023 ഡിസം
ബർ 15 നാണ് പാലത്തിന്റെ നിർമ്മാണ
പ്രവർത്തിക്ക് തുടക്കം കുറിച്ചത്.
2024 ജനുവരി 15 ന് തറക്കല്ലിടൽ കർ
മ്മം നിശ്ചയിച്ചെങ്കിലും അത് നടന്നില്ല.
പിന്നീട് ഔദ്യോഗിക പ്രവർത്തി യുദ്ഘാ
ടനം വേണ്ടെന്ന് വെക്കുകയായിരുന്നു
തുടക്കത്തിൽ 18 മാസമായിരുന്നു പ്രവ
ർ ത്തി പൂർത്തീകരിക്കാൻ സമയ പരി
ധി നൽകിയിരുന്നതെന്നും പിന്നീട് അത് 24 മാസമായി ദീർഘിപ്പിച്ച് നൽകി
യെന്നുമാണ് ലഭിച്ച ഔദ്യോഗിക വിവരം. ഇപ്പോൾ പ്രവർത്തി തുടങ്ങിയിട്ട് രണ്ട് വർഷവും ഏഴ് മാസവും പിന്നിട്ടിരിക്കയാണ്. ഈ വർഷം ഫിബ്രവരിക്ക് മുമ്പ് പ്രവർത്തി പൂർത്തീകരിച്ച് ഗതാഗതത്തിന് തുറന്നു കൊടുക്കുമെന്നായിരുന്നു അധികൃതർ
അവകാശപ്പെട്ടിരുന്നത്.
ആദ്യത്തിൽ ത്വരിത ഗതിയിൽ പുരോഗമിച്ചിരുന്ന പ്രവർത്തി കരാറെടുത്ത ഊരാളുങ്കൽ ലേബർ സൊസൈറ്റി - വെറെ കമ്പനി
ക്ക് സബ് കരാർ നൽകിയതോടെയാണ് മന്ദഗതിയിലായതെന്നാണ് അധികൃതരിൽ നിന്ന് ലഭിച്ച വിവരം. പിന്നീട് പ്രവർത്തി നാമമാത്ര
മായ നിലയിൽ ഇഴഞ്ഞുനീങ്ങുന്ന കാഴ്ചയാണ് പ്രകടമായത്.
ഇപ്പോൾ ഇരു വശങ്ങളിലും അപ്രോച്ച്
റോഡിന്റെ നിർമ്മാണ പ്രവർത്തിയാണ്
നടക്കുന്നത് - ഒപ്പം പാലത്തി ന്റെ പ്രധാന കോൺഗ്രീറ്റ് സ്ലാബിന്റെ പ്രവർത്തി
യും നാമമാത്രമായ നിലയിൽ
ഒച്ചിന്റെ വേഗതയിലാണ് പുരോഗമി
ക്കുന്നത്, ഇനിയും അപ്രോച്ച് റോഡ്, ന
ടപ്പാത,കൈവരി നിർമ്മാണം തുടങ്ങി ഒട്ടെറെ പ്രവർത്തികൾ പൂർത്തീകരിക്കാനുണ്ട്. നിലവിലെ സ്തിഥിയിലാണ് പ്രവർത്തി നീങ്ങുന്നതെങ്കിൽ ഇനിയും പാലം നിർമ്മാണം പൂർത്തിയാക്കാൻ മാസങ്ങൾ പിന്നിടുമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.
2010 ൽ കൊടുവള്ളി എം എൽ എ യായിരുന്ന അഡ്വ.പി ടി എ റഹീമി
ന്റെ സമ്മർദ്ധ ഫലമായി വി എസ് അച്യുതാനന്ദൻ സർക്കാർ ബജറ്റിൽ 50 ലക്ഷം രൂപ വകയിരുത്തിയതോ
ടെയാണ് നാട്ടുകാരുടെ ചിരകാലാഭി
ലാഷമായ പുതിയ പാലത്തിന്റെ പ്രാരംഭ പ്രവർത്തനങ്ങൾക്ക് തുടക്കമായത്. ഇതിനെ തുടർന്നാരംഭിച്ച ഭൂമിയേറ്റെടുക്കൽ പ്രവർത്തി അനന്തമായി നീണ്ടതാണ് പ്രവർത്തി തുടങ്ങാൻ 2023 വരെ കാ
ത്തിരിക്കേണ്ടി വന്നത്. ഭൂപ്രകൃതി അനുസരിച്ച് പുഴ പൂർണ്ണമായും കുന്ദമംഗലം ഗ്രാമ പഞ്ചായത്തിലും നിയോജക മണ്ഢലത്തിലുമാണ്.
നിലവിലെ പാലത്തിൽ ഗതാഗത കുരുക്ക് പതിവ് കാഴചയാണ്. ദക്ഷിണേന്ത്യയിലെ പ്രമുഖ തീർത്ഥടന കേന്ദ്രമായ മടവൂർ
സി.എം. മഖാം ഉൾപ്പെട്ട വാഹനത്തിരക്കേറിയ റൂട്ടിലെ പാലമാണിത്. പാലം പ്രവർത്തി ത്വരിതഗതിയിലാക്കി നിർമ്മാണം വേഗത്തിൽ പൂർത്തിയാക്കി ഗതാഗതത്തിന് തുറന്ന് കൊടുക്കാൻ സർക്കാരും ജനപ്രതിനിധികളും രംഗത്തിറങ്ങണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.
Tags:
KODUVALLY